ഇടയാഴം നീണ്ടുശേരി ക്ഷേത്രത്തിന് സമീപത്തെ വെള്ളം നിറഞ്ഞ നാട്ടുവഴി. അരുന്ധതിക്ക് ഷോക്കേൽക്കാൻ

ഇടയാക്കിയ പൊട്ടിയ വൈദ്യുതിക്കമ്പി സമീപത്ത് കാണാം

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ത​ട്ടി 12കാ​രി​ക്ക് ഷോ​ക്കേ​റ്റു

വെ​ച്ചൂ​ർ: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന് 12കാ​രി​ക്ക് ഷോ​ക്കേ​റ്റു. വൈ​ക്കം ഇ​ട​യാ​ഴം കോ​ണി​ത്ത​റ രാ​ജേ​ഷി​ന്‍റെ മ​ക​ളും പ​ള്ളി​യാ​ട് എ​സ്.​എ​ൻ എ​ൽ.​പി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​രു​ന്ധ​തി​ക്കാ​ണ് ഷോ​ക്കേ​റ്റ​ത്. അ​രു​ന്ധ​തി കോ​ട്ട​യം ഐ.​സി.​എ​ച്ചി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​ണ്. വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഇ​ട​യാ​ഴം നീ​ണ്ടു​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ളം നി​റ​ഞ്ഞ നാ​ട്ടു​വ​ഴി​യി​ലൂ​ടെ പ​ത്ര​മെ​ടു​ക്കാ​ൻ അ​രു​ന്ധ​തി വ​രു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണു. തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​രു​മ്പു​വേ​ലി​യി​ൽ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ടി​ത്തം കി​ട്ടി​യ​ത് പൊ​ട്ടി​യ വൈ​ദ്യു​ത ക​മ്പി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഷോ​ക്കേ​റ്റ് കു​ട്ടി വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ഈ ​സ​മ​യം മു​ച്ചൂ​ക്കാ​വ് സ്വ​ദേ​ശി ബി​ജു തെ​ങ്ങ് ചെ​ത്താ​ൻ ഇ​തു​വ​ഴി വ​ന്ന​താ​ണ് ര​ക്ഷ​യാ​യ​ത്. ബി​ജു അ​ല​റി നി​ല​വി​ളി​ച്ച​തോ​ടെ സ​മീ​പ​വാ​സി ബി​ജു​വും കു​ട്ടി​യു​ടെ പി​താ​വ് രാ​ജേ​ഷും ഓ​ടി​യെ​ത്തി ഓ​ല​മ​ട​ൽ കൊ​ണ്ട​ടി​ച്ച് കൈ​യി​ൽ​നി​ന്ന് വൈ​ദ്യു​തി​ക്ക​മ്പി വേ​ർ​പെ​ടു​ത്തി. കൈ​യി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ഉ​ട​ൻ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം ഐ.​സി.​എ​ച്ചി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ത​ട്ടി 12കാ​രി​ക്ക് ഷോ​ക്കേ​റ്റു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.