ചാത്തമംഗലം: മകളുടെ വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ പ്രളയത്തിൽ വീട് തകര്‍ന്ന് പെരു വഴിയിലായ കുടുംബത്തിന് സഹായഹസ്തം നീളുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ചെത്തുക ടവ് പുഴയരികില്‍ പടിഞ്ഞാറെ പട്ടോത്ത് രാജശേഖരനും കുടുംബവുമാണ് പെരുവഴിയിലായത്. പ ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീടാണ് പ്രളയത്തിൽ തകർന്നത്. രാജശേഖരെൻറ മകള്‍ ജീ ഷ്മയും ചേളന്നൂര്‍ സ്വദേശി ബൈജുമായുള്ള വിവാഹം സെപ്റ്റംബർ എട്ടിനാണ് മുതുവാട്ട്താഴം നരസിംഹ ക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ചത്.
ഇതിെൻറ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ കുടുംബത്തിെൻറ പ്രതീക്ഷകള്‍ തകര്‍ത്ത് പ്രളയം സംഹാരതാണ്ഡവമാടിയത്. ചെത്തുകടവില്‍ വീട് വെക്കുന്നതിന് വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച തറക്ക് മുകളില്‍ ഷെഡ് കെട്ടി ഭാര്യ കോമളവല്ലിയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം രാജശേഖരൻ താമസം തുടങ്ങിയത് നാലുമാസം മുമ്പാണ്. ആഗസ്റ്റ് എട്ടിന് പുലർച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇവര്‍ താമസിക്കുന്ന ഒറ്റമുറി ഷെഡിലേക്ക് ചെറുപുഴയില്‍നിന്ന് വെള്ളം ഇരച്ചുകയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും പണവും പ്രളയം കൊണ്ടുപോയി. ഫയര്‍ഫോഴ്സിെൻറ സഹായത്തോടെയാണ് ഇവര്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് ചാത്തമംഗലം എ.യു.പി സ്കൂളിലെ ക്യാമ്പിലെത്തിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ചുവരികയായിരുന്നു കുടുംബം.
ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിെൻറ രേഖയടക്കം ബാങ്കിൽ പണയത്തിലാണ്. രാജശേഖരന് അസുഖം കാരണം പത്തു വര്‍ഷത്തോളമായി ജോലിക്കൊന്നും പോകുന്നില്ല. രണ്ടു ആൺമക്കള് കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നത്.
കോഴിക്കോട്ടെ വ്യവസായി ഷാൻ വിവാഹത്തിനുള്ള 10 പവൻ സ്വർണവും കല്യാണച്ചെലവും വീട് നിർമിക്കാനുള്ള സഹായവും നൽകും. ഫിറോസ് കുന്നംപറമ്പിൽ ദുരിതാശ്വാസ ക്യാമ്പിലെത്തി പണയത്തിലുള്ള ആധാരം തിരിച്ചെടുക്കുന്നതിന് ഒരു തുകയുടെ ചെക്ക് കൈമാറി. സമൂഹ മാധ്യമങ്ങളിലൂെട മറ്റ് വാഗ്ദാനങ്ങൾ വന്നിട്ടുണ്ട്. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ഇവർക്ക് താൽക്കാലിക താമസ സൗകര്യത്തിനുള്ള ശ്രമവും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.