file photo
Posted On
date_range Updated On
date_range കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് പുലർച്ചെയെത്തും, എത്തുന്നത് 117.9 ടൺ
കൊച്ചി: കേരളത്തിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെ വല്ലാർപാടം കണ്ടയ്നർ ടെർമിനലിൽ എത്തും. ഒഡീഷയിലെ കലിംഗനഗറിൽ നിന്ന് 117.9 ടൺ ഓക്സിജനുമായിട്ടാണ് ട്രെയിൻ എത്തുന്നത്.
ആറ് ഓക്സിജൻ കണ്ടയ്നറുകളാണ് റെയിൽ മാർഗം കൊച്ചിയിലെത്തിക്കുന്നത്. ഇതുവരെ 139 ഓക്സിജൻ എക്സ്പ്രസ് സർവിസുകൾ വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 8700 മെട്രിക് ടണ്ണിലധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇന്ത്യൻ റെയിൽവേ എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിലാണ് ഓക്സിജൻ എത്തിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.