പട്ടികവർഗക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range രണ്ടു വർഷത്തിനുള്ളിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും -മന്ത്രി കെ. രാധാകൃഷ്ണൻ
കോഴിക്കോട്: 2025 നവംബർ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പും കോമ്പോസിറ്റ് റീജനൽ സെന്ററും സംയുക്തമായി ഭിന്നശേഷിക്കാരായ പട്ടികവർഗക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. സി.ആർ.സി.കെ ഡയറക്ടർ ഡോ. റോഷൻ ബിജിലി, കൗൺസിലർ ഡോ. പി.എൻ. അജിത, കെ. കൃഷ്ണപ്രകാശ്, വൈ. ബിപിൻദാസ്, ഇ.ആർ. സന്തോഷ് കുമാർ, ബി.സി. അയ്യപ്പൻ, ഡോ. ഗോപിരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.