ന്യൂഡല്‍ഹി: സംസ്ഥാനത്ത് പാലക്കാട് ജില്ലയില്‍ മാത്രം നടപ്പാക്കിവരുന്ന കേന്ദ്ര സര്‍ക്കാറിെൻറ ‘ദേശീയ ഭക്ഷ്യസുരക്ഷ മിഷന് പദ്ധതി’ ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
കരനെൽകൃഷി, തരിശ്ശുനിലകൃഷി എന്നിവയിലൂടെ മൂന്നു ലക്ഷം ഹെക്ടര്‍ വിസ്തൃതി ലക്ഷ്യംവന്ന സംസ്ഥാനത്തിന് ഈ പദ്ധതി ഗുണകരമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എം.ഐ.ഡി.എച്ച് പദ്ധതിപ്രകാരം നേന്ത്രവാഴക്ക് നല്‍കിവരുന്ന സബ്സിഡി ഹെക്ടറിന് 35,000 രൂപയെന്നത് 80,000 ആക്കി ഉയര്‍ത്തണം. താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്, കോള്‍, പൊക്കാളി, കൈപ്പാട് മേഖലകളിലാണ് നെല്‍കൃഷി കൂടുതലുമുള്ളത്.
ഈ മേഖലകളില്‍ ഹെവി ഡ്യൂട്ടി പമ്പ്സെറ്റുകളും പുറംബണ്ടുകള്‍ ബലപ്പെടുത്താനുള്ള ഘടകങ്ങളും ‘രാഷ്ട്രീയ കൃഷി വികാസ് യോജന’ മാനദണ്ഡങ്ങളില്‍ പരിഗണിക്കപ്പെടണമെന്നും കേരളം ആവശ്യപ്പെട്ടു. ജനുവരി നാലു മുതല്‍ തൃശൂര്‍പൂരം മൈതാനിയില്‍ നടക്കുന്ന ‘വൈഗ 2020’ല്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചതായും മന്ത്രി സുനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചയില്‍ തൃശൂര്പൂരത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ വിദേശരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എസ്. സുനിൽകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.