അഭിമാന നിമിഷം, വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും -സി.പി. ജോൺ

തിരുവനന്തപുരം: പാർട്ടിയെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിതെന്ന് സി.എം.പി നേതാവും നിയുക്ത മന്ത്രിയുമായ സി.പി. ജോൺ. വ്യക്തിപരമായും വളരെ ആഹ്ലാദകരവും അഭിമാനകരവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

‘വകുപ്പുകളുടെ കാര്യത്തിൽ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. അത് മുഖ്യമന്ത്രി ആണല്ലോ എന്ന് പറയേണ്ടത്. അദ്ദേഹത്തിന്റെ ആണല്ലോ എല്ലാ വകുപ്പും ഉള്ളത് എല്ലാവർക്കും അദ്ദേഹം അത് വിഭജിച്ചു നൽകും. ടീം യുഡിഎഫിന്റെ പ്രോഡക്റ്റ് ആണ് ഈ മന്ത്രിസഭ. ടീം യു.ഡി.എഫ് എന്നാൽ നമ്മുടെ പ്രവർത്തകരോ, കുറച്ച് നേതാക്കന്മാരോ അല്ല. എല്ലാം മറന്നു, എല്ലാം ത്യജിച്ച് പണിയെടുത്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരും യു.ഡി.എഫ് വരാൻ രംഗത്ത് വന്ന ആയിരക്കണക്കിന് മനുഷ്യരും അടങ്ങിയതാണ് ടീം യു.ഡി.എഫ്. ഞങ്ങൾ അവർക്കൊരു ലീഡർഷിപ്പ് കൊടുക്കുന്നന്ന് മാത്രമേ ഉള്ളൂ’ -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - kerala udf cabinet cp john

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.