തമിഴ്ജനതക്കൊപ്പം ചേര്‍ന്ന് സംസ്ഥാനവും, കണ്ണീരണിഞ്ഞ് തമിഴ്തെരുവുകള്‍


തിരുവനന്തപുരം: തമിഴ്ജനതയുടെ വേദനയില്‍ കേരളവും ഒപ്പം ചേര്‍ന്നു. പൊതുഅവധിക്ക് പിന്നാലെ മൂന്നുദിവസത്തെ ദു$ഖാചരണവും പ്രഖ്യാപിച്ച് ഒൗദ്യോഗികമായി സംസ്ഥാനം തമിഴ്നാടിനൊപ്പം നിന്നപ്പോള്‍ ജനം വാര്‍ത്തകളറിയാന്‍ ടി.വിക്ക് മുന്നിലാണ് പകല്‍ ചെലവിട്ടത്.   ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ രാവിലെ ചെന്നൈയിലേക്ക് പോയിരുന്നു. കൂടാതെ നേരത്തെ നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തു. നഗരത്തിനെ അപേക്ഷിച്ച് അതിര്‍ത്തിഗ്രാമങ്ങളിലായിരുന്നു ആശങ്കയേറെയും.

അര്‍ഥരാത്രി മരണവിവരം പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞ് നേരംപുലരുമ്പോഴും ആശങ്കക്ക് അറുതിവന്നില്ല. തമിഴ്നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്ന സംശയത്തില്‍ ബന്ധുക്കളെ വിളിച്ച് വിവരങ്ങള്‍ തിരക്കിയവരും നിരവധി. എന്നാല്‍ ശാന്തമായിരുന്നു ഇവിടങ്ങളില്‍. തമിഴ്തെരുവുകള്‍ ദു$ഖം തളംകെട്ടിയ നിലയിലായിരുന്നു. ജോലിയെല്ലാം ഒഴിവാക്കി വീട്ടില്‍തന്നെ കൂടുകയായിരുന്നു അധികവും.
തലസ്ഥാനജില്ലയില്‍നിന്ന് നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്വകാര്യവാഹനങ്ങളിലും മറ്റും സംസ്കാരചടങ്ങുകള്‍ക്കായി തമിഴ്നാട്ടിലേക്ക് പോയിരുന്നു.

Tags:    
News Summary - kerala support tamil nadu on jayalaitha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT