ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗൺ തുടരും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗൺ തുടരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ശനിയാഴ്​ചത്തെ സർക്കാർ ഓഫിസ്​ അവധി തുട​രുമോയെന്ന്​ ആലോചിക്കും. കഴിഞ്ഞ ഞായറാഴ്​ച​ത്തെ പോലെ ഈ ഞായറാഴ്​ചയും ലോക്​ഡൗണിനോട്​ സഹകരിക്കണമെന്ന്​ മുഖ്യമന്ത്രി ജനങ്ങളോട്​ അഭ്യർഥിച്ചു.

സംസ്​ഥാനത്ത്​ ​കേസുകളുടെ എണ്ണം വർധിക്കുന്നത്​ ആശങ്ക ഉയർത്തുന്നുണ്ട്​. സമ്പർക്കം വഴി രോഗബാധയു​ണ്ടാകാൻ സാധ്യത ഏറെയാണ്​. ഇതിനായി ശാരീരിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി മോ​ട്ടോൾ സൈക്കിൾ ബ്രിഗേഡിനെ നിയമിക്കും. 

വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട്​ 65 കേസുകൾ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തു. ഇതിൽ തിരുവനന്തപുരത്ത്​ 53 കേസുകളും കാസർകോട്​ 11 കേസുകളും കോഴിക്കോട്​ ഒരു കേസുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 

അതിർത്തികളിലെയും ചെക്​​പോസ്​റ്റുകളിലെ പരിശോധന കർശനമാക്കുന്നതിന്​ അധികമായി പൊലീസുകാരെ നിയമിച്ചു. 

സംസ്​ഥാനത്ത്​ നാലു അന്തരാഷ്​ട്ര വിമാനത്താവളങ്ങളിലായി വിദേശത്ത്​ നിന്ന്​ 14 വിമാനങ്ങൾ എത്തി. കൊച്ചി തുറമുഖത്ത്​ മൂന്നു കപ്പലുകളും എത്തി. ഇവയിൽ എല്ലമായി 3732 പേരാണ്​ വിദേശത്തുനിന്നും എത്തിയതെന്ന്​ മുഖ്യമന്ത്രി അറിയിച്ചു​.

കേരളത്തിൽനിന്ന്​ 33000 അന്തർ സംസ്​ഥാന തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെയാണ്​ സംസ്​ഥാനത്തേക്ക്​ എത്തിയത്​. അവരിൽ മൂന്നുപേർക്ക്​ തമിഴ്​നാട്ടിൽ രോഗബാധയുണ്ടായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ മറ്റുളളവർക്ക്​ രോഗബാധയില്ല എന്ന്​ ഉറപ്പാക്കാൻ പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  


 

Tags:    
News Summary - Kerala Sunday Lockdown Pinarayi Vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.