‘ഓപറേഷൻ ദം’; രണ്ടാംദിനം വഴിയോരങ്ങളിലെ ബിരിയാണി കച്ചവടം: പരിശോധന തുടരുന്നു

മലപ്പുറം: വഴിയോരങ്ങളിൽ വാഹനങ്ങളിലും മറ്റുമായി കുറഞ്ഞ നിരക്കിൽ നടത്തുന്ന ബിരിയാണി കച്ചവടം വൻ തോതിൽ വർധിച്ചതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പി​​െൻറ നേതൃത്വത്തിൽ ‘ഓപറേഷൻ ദം’ രണ്ടാം ദിനവും തുടരുന്നു. 

എൻ.എച്ച്​ അടക്കമുള്ള റോഡുകളുടെ ഇരുവശങ്ങളിലും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിൽപ്പന നടത്തുന്നു എന്ന പരാതികൾ ഉയർന്നതി​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. 

മലപ്പുറം ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ ജി. ജയശ്രീയുടെ നിർദേശത്തെ തുടർന്ന് മൂന്ന്​ സ്ക്വാഡുകളായി ആയിരുന്നു പരിശോധന. നിലമ്പൂർ, കോട്ടക്കൽ, മലപ്പുറം, പെരിന്തൽമണ്ണ, യൂനിവേഴ്​സിറ്റി, തിരൂർ, വളാഞ്ചേരി ഉൾപ്പെടെ 37 കേന്ദ്രങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി. 

ഇത്തരം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ 17 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക്​ കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. 

Tags:    
News Summary - kerala street biriyani checking -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.