സ്ത്രീവിരുദ്ധതയെ കേരള സമൂഹം എതിർക്കണമെന്ന് ചെറിയാൻ ഫിലിപ്പ്; ‘പാർശ്വവൽകരണത്തിനെതിരെ വനിത സംഘടനകൾ പോരാടണം’

കോഴിക്കോട്: മതത്തിന്‍റെ പേരിൽ ചിലർ നടത്തുന്ന യാഥാസ്ഥിതിക സ്ത്രീവിരുദ്ധ നിലപാടുകളെ കേരള സമൂഹം ശക്തിയുക്തം എതിർക്കണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. സ്ത്രീകൾ പുരുഷനെ നോക്കുന്നതും കാണുന്നതും തെറ്റാണെന്ന വാദം പ്രാകൃതമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ ജീവിതത്തിന്‍റെ എല്ലാതുറകളിലും പൊതു ഇടങ്ങളിലും പുരുഷനോടൊപ്പം ഇടപഴകാൻ കഴിയുക എന്നത് ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമാണ്. സ്ത്രീ-പുരുഷ സമത്വം ലോകമാകെ അംഗീകരിക്കപ്പെടുമ്പോൾ ആചാരങ്ങളുടെ പേരിൽ കാലത്തെ പുറകോട്ടു വലിക്കുന്നത് നവോഥന നിഷേധമാണ്.

സ്ത്രീകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി പാർശ്വവൽക്കരിക്കുന്ന ദുഷ്പ്രവണതകൾക്കെതിരെ വനിത സംഘടനകൾ പോരാടേണ്ടതാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Kerala society should oppose misogyny, says Cherian Philip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.