Posted On
date_range Updated On
date_range ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ പരിഗണിക്കാം -സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ സീറ്റുകൾ ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി. വിദ്യാർഥികളെ ലഭിക്കാതെ വരുേമ്പാൾ സീറ്റുകൾ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുകയോ ഒഴിച്ചിടുകയോ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ഇത്തരം സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള എൻ.ആർ.ഐ വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു.
ഒരുവർഷത്തേക്കാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 15 ശതമാനം സീറ്റുകളാണ് എൻ.ആർ.ഐ ക്വോട്ടയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.