Posted On
date_range Updated On
date_range സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സെപ്റ്റംബർ 2 മുതൽ ഓണാവധി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾക്ക് ഓണാവധി തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് അവധി. ആഗസ്റ്റ് 24 മുതൽ ഓണപരീക്ഷകൾ തുടങ്ങും.
അതേസമയം, നാളെ (ശനിയാഴ്ച) സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ഇതുകാരണം പാഠഭാഗങ്ങൾ തീർക്കാൻ ബാക്കിയുള്ള സാഹചര്യത്തിലാണ് ശനിയാഴ്ച സ്കൂളുകൾ ക്ലാസുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.