കേരള സ്കൂൾ ശാസ്​ത്രോത്സവം: മുന്നേറ്റം തുടർന്ന്​ മലപ്പുറം

ആ​ല​പ്പു​ഴ: കൗ​മാ​ര ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും കൗ​തു​ക​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും മൂ​ന്നാം​നാ​ളും മ​ല​പ്പു​റ​ത്തി​ന്‍റെ മു​ന്നേ​റ്റം. കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ൽ ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ കേ​ര​ള സ്കൂ​ൾ ശാ​സ്​​ത്രോ​ത്സ​വം തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 1000 പോ​യ​ന്‍റു​മാ​യാ​ണ്​ മ​ല​പ്പു​റ​ത്തി​ന്‍റെ കു​തി​പ്പ്. 965 പോ​യ​ന്‍റു​മാ​യി ക​ണ്ണൂ​ർ ര​ണ്ടും 952 പോ​യ​ന്‍റു​മാ​യി കോ​ഴി​​ക്കോ​ട്​ മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. പാ​ല​ക്കാ​ട്​ (930), തൃ​ശൂ​ർ​ (921), എ​റ​ണാ​കു​ളം (896), കോ​ട്ട​യം (880), തി​രു​വ​ന​ന്ത​പു​രം (874), കൊ​ല്ലം (864), കാ​സ​ർ​കോ​ട്​​ (861), വ​യ​നാ​ട്​ (847), ആ​ല​പ്പു​ഴ (845), പ​ത്ത​നം​തി​ട്ട (828), ഇ​ടു​ക്കി (808) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളു​ടെ പോ​യ​ന്‍റ്​ നി​ല.

സ്കൂ​ളു​ക​ളി​ൽ മു​ന്നി​ൽ ഇ​ടു​ക്കി കൂ​മ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ആ​ണ്. ഇ​വ​ർ​ക്ക്​ 86 പോ​യ​ൻ​റു​ണ്ട്. നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ വ​യ​നാ​ട്​ ദ്വാ​ര​ക എ​സ്.​എ​ച്ച്.​എ​ച്ച്.​എ​സ്.​എ​സ്​ ര​ണ്ടും ഇ​ടു​ക്കി ഇ​ര​ട്ട​യാ​ർ എ​സ്.​ടി.​എ​ച്ച്.​എ​സ് മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. പ​ത്ത​നം​തി​ട്ട ​കോ​ന്നി ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്​ (79), എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സെൻറ്​ അ​ഗ​സ്​​റ്റി​ൻ​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (73), വ​യ​നാ​ട്​ ത​രി​യോ​ട്​ നി​ർ​മ​ല എ​ച്ച്.​എ​സ്​ (73), വ​യ​നാ​ട്​ മാ​ന​ന്ത​വാ​ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ (71), കാ​സ​ർ​കോ​ട്​​ കാ​ഞ്ഞ​ങ്ങാ​ട്​ ദു​ർ​ഗ എ​ച്ച്.​എ​സ്.​എ​സ്​ (69), ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (64), കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട മു​സ്​​ലിം​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (63) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ്കൂ​ളു​ക​ളു​ടെ പോ​യ​ൻ​റ്. ന​ഗ​ര​ത്തി​ലെ അ​ഞ്ച്​ സ്കൂ​ളി​ലാ​യി ന​ട​ന്ന ശാ​സ്​​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ആ​ല​പ്പു​ഴ സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - Kerala School Science Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.