കെ. റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി. സിദ്ദിഖ്: സി.പി.എം വിഷയ ദാരിദ്ര്യം

കൽപറ്റ: വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി. സിദ്ദിഖ് എം.എല്‍.എ വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു പറ്റിച്ചെന്ന കെ. റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി. സിദ്ദിഖ് തിരിച്ചടിച്ചു. ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്‌സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമെന്നും സിദ്ദിഖ് പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ അപചയം, ജില്ല സെക്രട്ടറിക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുന്നു. കൂവിയതിനെക്കാൾ വലിയ തിരിച്ചടി ഇതിന് സി.പി.എമ്മിന് കിട്ടും. വീട് വാഗ്ദാനം ചെയ്ത ഏജൻസി പണിമുടക്കിയപ്പോൾ താൻ ഇടപെട്ടിരുന്നുവെന്നും ടി. സിദ്ദിഖ് പറഞ്ഞു. സി.പി.എം ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചു. ജില്ല സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് പച്ചക്കള്ളം പറയുന്നു. ഒരു കാര്യം പറയുമ്പോൾ അറിയാതെ പറയുന്നതല്ല. ഇത് ബോധപൂർവമായി പറഞ്ഞതാണ്. സി.എം.ഡി.ആർ.എഫിലേക്ക് പണം കൊടുത്തില്ലെന്നു പറഞ്ഞു. കൂവി തോൽപ്പിക്കാനും ശ്രമിച്ചു. ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രുതിക്ക് വീട് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട്‌ ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടൽ കർമത്തിൽ എന്നെ ഉൾപ്പെടെ പലരെയും വിളിച്ചു. ഇത് മുഴുവൻ മീഡിയയും വാർത്ത ചെയ്തതാണ്. സി.പി.എം ജില്ല സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സിദ്ദിഖ് വിമർശിച്ചു.

120 ദിവസം കൊണ്ട് വീട് നിർമിച്ച് നൽകാമെന്നാണ് ടി. സിദ്ദിഖ് പറഞ്ഞത്. എന്നാൽ അതുണ്ടായില്ലെന്നും ടൗൺഷിപ്പിൽ വീട് അനുവദിച്ച് നൽകണമെന്ന് കാണിച്ച് സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു. എല്ലാം നഷ്ടപ്പെട്ട പെൺകുട്ടിയുടെ കണ്ണീര് ഉപയോഗിച്ച് സ്വന്തം ഇമേജ് വർധിപ്പിക്കാൻ ശ്രമിക്കുകയാണ് സിദ്ദിഖ് ചെയ്തത്. ദുരന്തത്തെ ഇവർ പലതരത്തിലാണ് ഉപയോഗിച്ചത്. ഒരുഭാഗത്ത് പണം ഉണ്ടാക്കാൻ ഉപയോഗിച്ചു.

കൂവിയതിനൊക്കെ ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. ഇനി ചുരം ഇറങ്ങാതെ അങ്ങോട്ടും ജനങ്ങൾക്കൊപ്പം ഉണ്ടാകും. ചുരത്തിന്റെ താഴെയുള്ളവർ ഞങ്ങളെ കാണാൻ ചുരം കയറുന്നു. ഇത്തവണ മാസ്മരികമായ വിജയം ഉണ്ടാകും. ഞാൻ ജനങ്ങൾക്കൊപ്പമാണ് ജീവിക്കുന്നത്. അഞ്ച് വർഷവും ജനങ്ങളുടെ കൂടെയായിരുന്നു. ഈ മണ്ണ് ആക്ഷേപിക്കാനുള്ളതല്ല, അവർക്ക് തെറ്റ് പറ്റി. വയനാട് മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫിന് സ്വന്തം. വയനാടിന് ഒരു യു.ഡി.എഫിൽനിന്നും ഒരു മന്ത്രിയുണ്ടാകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

Tags:    
News Summary - T. Siddique rejects K. Rafeeq's allegations: CPM is so lacking in issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.