തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ഇൗ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം ഉപേക്ഷിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ. സ്കൂൾ കലോൽസവം വേണ്ടെന്ന് വെച്ചിട്ടില്ല. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ 'മികവിെൻറ വർഷം'എന്ന ആശയം യാഥാർത്ഥ്യമാക്കും വിധം പഠന-പാഠ്യേതര പ്രവർത്തനങ്ങളും പരീക്ഷകളും കൂടുതൽ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകും. ഇതിനായുള്ള പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുനഃരാവിഷ്കരിച്ചു വരുന്നതെന്നും മോഹൻകുമാർ അറിയിച്ചു.
പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി വിദ്യാർഥികളുടെ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകും. സമയക്രമങ്ങളിൽ മാറ്റം വരുത്തിയേക്കാം. ഇത് സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു വരികയാണ്.
സെപ്തംബർ ഏഴിനു അധ്യാപക സംഘടനകൾ ഉൾപ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ് സമിതി യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. സമിതിയുടെ ശിപാർശകൾ സർക്കാരിനു സമർപ്പിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.