കൊച്ചി: വ്യവസായ രംഗത്തെ വിദേശ നിക്ഷേപത്തില്‍ കേരളം പത്താം സ്ഥാനത്ത് എത്തിയതായി വ്യവസായ മന്ത്രി പി. രാജീവ്. പഞ്ചാബ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. നാല് കൊല്ലംകൊണ്ട് വിദേശ നിക്ഷേപത്തില്‍ കേരളത്തില്‍ 100 ശതമാനത്തിന്റെ വർധനയുണ്ടായി. കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എ.ഐ.എ) സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജി. രമേശ് ബാബു അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, വി.കെ.സി. മമ്മദ് കോയ, പി.വി. ശ്രീകുമാര്‍, വെൺപകൽ ചന്ദ്രമോഹൻ, രാജേഷ് കുമാർ മാധവൻ, പി. മോഹനചന്ദ്രൻ, ടി.എ. സെബാസ്റ്റ്യൻ, വി.ബി. ബൽരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ആയിരത്തോളം പരസ്യവ്യവസായ സ്ഥാപനങ്ങളിലെ പതിനായിരത്തിലധികം തൊഴിലാളികളും അനുബന്ധ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം തൊഴിലാളികളും ഈ മേഖലയിലുണ്ട്. ഔട്ട്ഡോര്‍ പരസ്യ മേഖലക്ക് പൂര്‍ണ വ്യവസായ പരിഗണന നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.