കൂ​ട്ടി​ക്ക​ൽ കാ​വാ​ലി​യി​ൽ തി​ര​ച്ചി​ലി​നി​ടെ മാ​ർ​ട്ടിന്‍റെ മ​ക​ൾ സാ​ന്ദ്ര​യു​ടെ കൈ ​മ​ണ്ണി​ന​ടി​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ (ഫോട്ടോ: ദിലീപ്​ പുരക്കൽ)

എ​ട്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂടി ക​ണ്ടെ​ടു​ത്തു, ആകെ മ​ര​ണം 22; കാ​ണാ​മ​റ​യ​ത്ത്​ ര​ണ്ടു ​പേ​ർ

2021-10-17 10:55 IST

ഒന്നാംവർഷ ഹയർ​െസക്കൻഡറി പരീക്ഷ മാറ്റി

സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറി​ അറിയിച്ചതാണ്​ ഇക്കാര്യം. 

2021-10-17 10:21 IST

എല്ലാ ജില്ലകളിലും സേനയെ സജ്ജമാക്കും -മന്ത്രി കെ. രാജൻ

എല്ലാ ജില്ലകളിലും ദുരന്തനിവാരണത്തിന്​ ഏതെങ്കിലുമൊരു സേനയുടെ സേവനം ലഭ്യമാകുമെന്ന്​ റവന്യു മന്ത്രി കെ. രാജൻ. 

2021-10-17 10:07 IST

എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

സംസ്​ഥാനത്ത്​ അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്​ സാധ്യത. മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2021-10-17 09:38 IST

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

2021-10-17 09:34 IST

ഓട്ടോ ഒഴുക്കിൽപ്പെട്ടു; യാത്രക്കാരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം അമ്പൂരിയിൽ ഓട്ടോ റിക്ഷ ഒഴുക്കിൽപ്പെട്ടു. യാത്രക്കാരെ രക്ഷപ്പെടുത്തി. തോട് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽപെടുകയായിരുന്നു. 

2021-10-17 09:34 IST

മലമ്പുഴയിലേക്കുള്ള പാലം അടച്ചു

മലമ്പുഴയിലേക്കുള്ള മുക്കായ് പാലം അടച്ചു. അണക്കെട്ടിൻ്റെ ഷട്ടറുകൾ 21 സെമീ ഉയർത്തി. പുഴയിൽ ജലനിരപ്പുയർന്നു. 

2021-10-17 09:33 IST

നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക്‌

കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന്​ നാവിക സേന ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. ഏന്തയാർ ജെ.ജെ മർഫി സ്കൂൾ ഗ്രൗണ്ടിലാണ്​ കോപ്റ്റർ ഇറക്കുക. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. 

2021-10-17 09:30 IST

കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി

കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി.ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹം കാണാതായ 13 പേരിൽ ഉൾപ്പെട്ടയാളല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തും. മന്ത്രിമാരായ വി.എൻ. വാസവൻ,കെ. രാജൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജയ് ദേവ് എന്നിവർ ഒപ്പമുണ്ട്

Tags:    
News Summary - kerala rains updates 60 relief camps opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.