അഞ്ചുവര്‍ഷത്തിനിടെ പി.എസ്.സിയില്‍ അപേക്ഷിച്ചത് 2.23 കോടിപേര്‍

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പി.എസ്.സിയില്‍ അപേക്ഷിച്ചത് 22325950 പേര്‍.  ഇക്കാലയളവില്‍ 2893 പരീക്ഷകളാണ് പി.എസ്.സി നടത്തിയത്. 2011 ആഗസ്റ്റ് 11 മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുള്ള പി.എസ്.സിയുടെ  നടപടിക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.  
മുന്‍ അഞ്ചുവര്‍ഷത്തെക്കാള്‍ (2006 ജൂണ്‍ എട്ട്-2011ആഗസ്റ്റ് 10)  7555009  അപേക്ഷകരാണ് ഇക്കാലയളവിലുണ്ടായത്. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധന 51 ശതമാനം.  വിവിധ തസ്തികകളിലായി 4657 വിജ്ഞാപനങ്ങളാണ് 2011 മുതല്‍ 2016 വരെ പുറപ്പെടുവിച്ചത്. മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍  നടത്തിയത്  3753 ആയിരുന്നു. അതേസമയം, അഡൈ്വസ് ലഭിച്ചവരുടെ എണ്ണത്തില്‍ മുന്‍ കാലത്തെക്കാള്‍ കുറവ് വന്നു. 160380 പേര്‍ക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷം അഡൈ്വസ് ലഭിച്ചത്. 2006-11ല്‍ ഇത് 162105 ആയിരുന്നു (കുറവ്-1725).

അഭിമുഖത്തിനായി ക്ഷണിച്ചവരുടെ എണ്ണത്തിലും കുറവ് പ്രകടം.  166830ല്‍നിന്ന് 163209 (കുറവ്-3621) ആയാണ് കുറഞ്ഞത്. 3604 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 2006-11 കാലയളവില്‍ ഇത് 2472 ആയിരുന്നു. 22955829 പേരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പരീക്ഷയെഴുതിയത്. മുന്‍ കാലയളവില്‍ ഇത് 12947405 ആണ്. 2011-16 കാലയളവില്‍   696006 ഉദ്യോഗാര്‍ഥികള്‍ വിവിധ റാങ്ക്ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്്. തൊട്ടുമുമ്പുള്ള കാലയളവില്‍ ഇത് 482375 ആണ്. നിലവില്‍ 24452182 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.  പി.എസ്.സി   ദിവസവും ശരാശരി 2000 പേര്‍ക്ക് പരീക്ഷയും നടത്തുന്നുണ്ട്.
പ്രതിവര്‍ഷം ശരാശരി നടത്തുന്ന പരീക്ഷകളുടെ എണ്ണം 600 ആണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയതും 2011-2016 കാലയളവിലാണ്.

Tags:    
News Summary - kerala public service commision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.