ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പി.എസ്‌.സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്‍റെ കടുത്ത വിമർശനം. പരീക്ഷ എഴുതിയ ഉദ്യോഗാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്‍റെ മാർക്ക് വിവരങ്ങളും ലഭ്യമാകാത്തത് തീർത്തും നിരുത്തരവാദപരമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം അട്ടിമറിക്കുകയാണെന്നും ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകുകയും പി.എസ്.സി ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച ഗൗരവമാണെന്നും എന്നാൽ ഒരവസരം കൂടി നൽകുകയാണെന്നും കമ്മീഷൻ അറിയിച്ചു.

ആഗസ്റ്റ് പത്തിനകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ഉദ്യോഗാർഥിക്ക് കൈമാറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പി.എസ്.സി ക്ക് നൽകിയ കർശന നിർദേശം. ഉത്തരകടലാസുകളുടെ പകർപ്പും അഭിമുഖത്തിന്‍റെ മാർക്ക് വിവരങ്ങളുമാണ് പരീക്ഷ എഴുതിയ ഉദ്യോഗാർഥിക്ക് കൈമാറേണ്ടത്.

Tags:    
News Summary - പരീക്ഷ ക്രമക്കേട് | പി.എസ്‌.സിക്ക് നോട്ടീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.