ഗഫൂര്‍ ലില്ലീസ് (പ്രസി.), കെ.വി. അബ്ദുല്‍ഖാദര്‍ (ജന. സെക്ര.),
കേരള പ്രവാസി സംഘം: ഗഫൂര്‍ ലില്ലീസ് പ്രസിഡന്റ്, കെ.വി. അബ്ദുൽ ഖാദര്‍ ജനറൽ സെക്രട്ടറി
തൃശൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി ഗഫൂര്‍ ലില്ലീസിനെയും ജനറൽ സെക്രട്ടറിയായി കെ.വി. അബ്ദുൽ ഖാദറിനെയും തെരഞ്ഞെടുത്തു.
സംസ്ഥാനത്തെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രവാസി ക്ഷേമനിധി രാജ്യത്തിനാകെ മാതൃകയാണ്. പുനരധിവാസ പദ്ധതികള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ഉദാര സമീപനം സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന സമാപനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യുന്നു
പ്രവാസി രംഗത്ത് മികച്ച സംഭാവന നല്കിയ പ്രവാസികളായ സിദ്ദീഖ് അഹമ്മദ്, ജെ.കെ. മേനോന്, എം. ഷാനവാസ്, പ്രദീപ് ചേമ്പില്‍, കെ.ബി. മുരളി എന്നിവരെ ആദരിച്ചു.
മറ്റു ഭാരവാഹികൾ: ബാദുഷ കടലുണ്ടി (ട്രഷ.), സി.കെ. കൃഷ്ണദാസ്, കെ. വിജയകുമാര്‍, പീറ്റര്‍ മാത്യു, ഇ.എം.പി. അബൂബക്കര്‍, ഷാഫി (വൈസ് പ്രസി.), പി. സൈതാലിക്കുട്ടി, ആര്. ശ്രീകൃഷ്ണപിള്ള, പി.കെ. അബ്ദുല്ല, സജീവ് തൈക്കാട് (സെക്ര.), വി.കെ. ഉമ്മര്‍, പ്രശാന്ത് കൂട്ടാമ്പള്ളി, എം.യു. അഷറഫ് (എക്സിക്യൂട്ടീവ് അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.