നരേന്ദ്ര മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല; സുരേന്ദ്രൻെറ പഴയ പോസ്​റ്റ്​ ‘കുത്തിപ്പൊക്കി’ ട്രോളൻമാർ

കോഴിക്കോട്​: കോവിഡ്​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിലേക്ക്​ വിദേശ പണം സ്വീകരിക്കാൻ കേ ന്ദ്രസർക്കാർ തീരുമാനിച്ചതിന്​ പിന്നാലെ ബി.ജെ.പിയുടെ പഴയ നിലപാട്​ ചർച്ചയാകുന്നു. 2018ൽ കേരളത്തിൽ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങൾ കേരളത്തിന്​ വൻതുക വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ ഇന്ത്യക്ക്​ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്​.

​ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്​തുത സമയത്ത്​ കുറിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്​. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലിൽ തള്ളാൻ വെച്ച ഗോതമ്പ് നാം നമ്മുടെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. അന്നത്​ ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനർനിർമിക്കാൻ ഇന്ത്യക്ക്​ ആരുടെയും മുന്നിൽ കൈ​നീ​ട്ടേണ്ടതില്ല എന്നുമാണ്​ കെ.സുരേന്ദ്രൻ കുറിച്ചിരുന്നത്​.
Full View

Tags:    
News Summary - kerala politics k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.