തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാൻ കഴിയാതെ ചുവടുപിഴച്ച് സർക്കാർ. പ്രതിപക്ഷത്തിെൻറയും മാധ്യമങ്ങളുടെയും വിമർശനത്തെ ചെങ്ങന്നൂരിലെ വിജയം ചൂണ്ടിക്കാട്ടി മറികടക്കാമെന്ന സർക്കാർ കണക്കുകൂട്ടൽ തെറ്റിക്കുംവിധമാണ് പൊലീസ് അതിക്രമം തുടരുന്നത്. തലങ്ങുംവിലങ്ങും ഉപദേശകരുമായി മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നതിനിടക്കും സി.പി.എമ്മിലും മുന്നണിയിലും പൊലീസിനുനേരെ ആേക്ഷപമുയരുകയാണ്. ഭരണത്തിൽ സി.പി.എം നിയന്ത്രണം എന്ന ആക്ഷേപമായിരുന്നു മുമ്പ് ഇടത് സർക്കാറുകൾക്കുമേലുണ്ടായിരുന്നത്. എന്നാൽ, പാർട്ടി ഇടപെടലുണ്ടാവുെന്നന്ന ആരോപണം ഇത്തവണ പ്രതിപക്ഷത്തുനിന്നുപോലും ഉയരുന്നില്ല.
അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ നിലമ്പൂർ മാവോവാദി വ്യാജ ഏറ്റുമുട്ടൽ മുതൽ പിഴച്ച ചുവട് നേരെയാക്കാൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ലെന്നാണ് എടത്തലയിലെ സംഭവം വരെ തെളിയിക്കുന്നത്. രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് സർക്കാർ സ്വീകരിച്ച സമീപനം പൊലീസിൽ അരാജകത്വം സൃഷ്ടിക്കുന്നതിലേക്കാണ് നയിച്ചെതന്ന അഭിപ്രായം മുന്നണി നേതാക്കൾക്കുണ്ട്.
രാഷ്ട്രീയ പക്വതയില്ലാതെയാണ് വിഷയം കൈകാര്യംചെയ്തെതന്ന വിമർശനം മുൻ െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു. പാർട്ടി നേതൃത്വം മൗനംപാലിച്ച് മാറിനിന്നതോടെ മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് അടക്കം കാര്യങ്ങൾ തീരുമാനിക്കുന്നതിലേെക്കത്തി. രാഷ്ട്രീയമായി കൈകാര്യംചെയ്യേണ്ട വിഷയങ്ങളെ വകുപ്പുതലത്തിൽ യാന്ത്രികമായി മറികടക്കാെമന്ന അമിതവിശ്വാസം വിനയാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.