തിരുവനന്തപുരം: കേരള പൊലീസില്‍ വീണ്ടും ദാസ്യപ്പണി വിവാദം. വിവിധ ക്യാമ്പുകളില്‍ ജോലി ക്കെടുത്ത നാല്പതിലേറെ താൽക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥര ുടെ വീടുകളിലാണെന്ന് വ്യക്തമായി. ഇൗ അനധികൃത ജോലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പ െട്ട് ക്യാമ്പ് ഫോളോവേഴ്സിെൻറ സംഘടന ബന്ധപ്പെട്ടവർക്ക് പരാതി നല്കി.
ഉന്നത ഉദ്യ ോഗസ്ഥരുടെ വീടുകളിലെ അടുക്കള ജോലി, തോട്ടം നനയ്ക്കൽ, നായെ കുളിപ്പിക്കൽ തുടങ്ങിയവ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് ചെയ്യിക്കുന്നതായി നേരത്തേ തന്നെ വിവാദമായതാണ്. സേനാംഗങ്ങൾ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉന്നതതലയോഗം വിളിച്ച് ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകിയിരുന്നു.
ഇതേതുടർന്ന്, ജീവനക്കാരെ ക്യാമ്പുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ആ വിവാദങ്ങൾ കെട്ടടങ്ങിയതോടെയാണ് വീണ്ടും സേനാംഗങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നതിനുള്ള നടപടികൾ സജീവമായത്.
പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ജീവനക്കാരെ ഇത്തരത്തിൽ ഉപയോഗിക്കുന്നെന്ന പരാതിയാണ് ഇപ്പോൾ പുറത്തുവന്നതെങ്കിലും എല്ലാ ക്യാമ്പുകളിലും ഇതു തന്നെയാണ് സ്ഥിതി. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിൽ ആകെയുള്ള 29 താല്‍ക്കാലിക ജീവനക്കാരില്‍ 16 പേരെയും ചട്ടം ലംഘിച്ച് പുറംജോലിക്കായി മാറ്റിയിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ആറുപേര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും എട്ട് പേര് ഓഫിസുകളിലുമാണ് ജോലിയെടുക്കുന്നത്. തൃശൂരിൽനിന്ന് ആറുപേരും കോഴിക്കോട് നിന്ന് എട്ടുപേരും തിരുവനന്തപുരം പുളിങ്കുടി എ.ആര് ക്യാമ്പിൽനിന്ന് അഞ്ച് പേരും എസ്.പി മുതല്‍ എ.ഡി.ജി.പി വരെ റാങ്കുകളിലുള്ളവരുടെ വീടുകളില്‍ ജോലി ചെയ്യുന്നത്. രേഖകളിൽ ഇവരൊക്കെ ക്യാമ്പുകളിലാണുള്ളത്. എസ്.എ.പി കമാൻഡൻറിന് ലഭിച്ച പരാതി ഉന്നതർക്ക് കൈമാറിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.