എം.ഡി.എം.എ മൊത്തവിൽപ്പനക്കാരനെ ബംഗളൂരുവിലെത്തി സാഹസികമായി പിടികൂടി കേരള പൊലീസ്

ബംഗളൂരു: എം.ഡി.എം.എ മൊത്തവിൽപ്പനക്കാരനെ ബംഗളൂരുവിലെത്തി സാഹസികമായി പിടികൂടി കേരള പൊലീസ്. നേമം പൊലീസാണ് ബംഗളൂരുവിലെത്തി ലഹരിക്കച്ചവടക്കാരനെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ മൊത്തക്കച്ചവടക്കാരനെ തേടി പൊലീസ് ബംഗളൂരുവിലെത്തിയത്.

കണ്ണൂർ സ്വദേശിയായ അഷ്കറിന് വേണ്ടിയായിരുന്നു പൊലീസ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇയാൾ യെഹളങ്കയിലെ ഫ്ലാറ്റിൽ ഒളിച്ചു. പൊലീസ് ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയെങ്കിലും വാതിൽ തുറക്കാൻ ഇയാൾ തയാറായില്ല. തുടർന്ന് വാതിൽ​പ്പൊളിച്ച് പൊലീസ് അകത്തുകയറി ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ഡി.സി.പിയുടേയും ഫോർട്ട് എ.സിയുടേയും നേമം എസ്.എച്ച്.ഒയുടേയും മേൽനോട്ടത്തിൽ എസ്.ഐമാരായ രാജേഷ്, അരുൺ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെത്തിച്ച അഷ്‍കറിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Tags:    
News Summary - Kerala Police arrests MDMA wholesaler in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.