തിരുവനന്തപുരം: ഒാൺലൈനായി ടോക്കൺ നൽകി മദ്യശാലകൾ വഴി മദ്യം വിൽക്കുന്നത് ശനിയാഴ്ച ആരംഭിക്കാൻ സാധ്യത. മദ്യവിപണനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയെങ്കിലും ടോക്കൺ വിതരണ സംവിധാനത്തിെൻറ സുരക്ഷ, ബാറുകളുടെ പേരുകൾ ഉൾപ്പെടുത്തൽ, ഗൂഗിളിെൻറ അനുമതി ഉൾപ്പെടെ കാര്യങ്ങളിൽപെട്ട് നടപടി നീളുകയാണ്.
അതിനിടെ മദ്യവിതരണത്തിന് ബിവറേജസ് കോർപറേഷൻ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ തയാറാക്കി. ബെവ് ക്യു (Bev Q) എന്ന പേരിലാകും ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക്ലഭ്യമാക്കുക. കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനിയാണ് ആപ് തയാറാക്കിയത്. ആപ്ലിക്കേഷൻ തയാറാക്കി ഗൂഗിളിെൻറ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാൻ സമർപ്പിച്ചിരിക്കുകയാണ്.
ഗൂഗിളിെൻറ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാൽ ആപ് പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് െചയ്യാം. ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ് സ്റ്റോറിൽ നിന്നാണ് ഡൗൺലോഡ് ചെയ്യേണ്ടത്. എസ്.എം.എസ് മുഖേനയും ടോക്കൺ എടുക്കാൻ അവസരമുണ്ടാകുമെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരമാണ് ആപ്പിെൻറ സുരക്ഷ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. രണ്ട് ദിവസമായിട്ടും അനുമതി ലഭിച്ചിട്ടില്ല.
കബളിക്കപ്പെടരുതെന്ന്
തിരുവനന്തപുരം: ജി.പി.എസ് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ടോക്കൺ ആപ്ലിക്കേഷെൻറ പ്രവർത്തനമെന്നും പണം അടക്കാനുള്ള സംവിധാനം ഇതിലില്ലെന്നും അധികൃതർ. വ്യാജപേരിൽ പണം തട്ടുന്ന ആപ്പുകളൊന്നും ഉപയോഗിക്കരുതെന്നും ബെവ്കോ അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.