പുൽപള്ളി: കേരള- കർണാടക അതിർത്തിയിലെ കബനി നദിയിൽ ഗുണ്ടത്തൂരിൽ അനധികൃത മത്സ്യബ ന്ധനം തടയാൻ പോയ വനപാലക സംഘവും മീൻപിടിത്തക്കാരും തമ്മിലുണ്ടായ സംഘർഷത്തിലും ഏറ് റുമുട്ടലിനുമിടയിൽ വനപാലകൻ മുങ്ങിമരിച്ചു.
കർണാടകയിലെ ബീച്ചനഹളളി ഡാമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നോർത് ബേഗൂർ റേഞ്ചിലെ വനംവാച്ചർ മഹേശനാണ് (32) നദിയിൽ വീണ് മരിച്ചത്. വനപാലക സംഘത്തിലെ വാച്ചർ ശിവകുമാറിനെ (30) പുഴയിൽ കാണാതായി. തിരച്ചിൽ തുടരുകയാണെന്ന് കർണാടക വനം, പൊലീസ് അധികൃതർ അറിയിച്ചു.
പുഴയിൽ മീൻ പിടിത്തം വനപാലകർ അറിഞ്ഞതിനെതുടർന്ന് കൊട്ട തോണിയിൽ ഈ സ്ഥലത്തേക്ക് പോയതായിരുന്നു. വല വിരിച്ചത് അറുത്തുമാറ്റിയ വനപാലക സംഘത്തെ മറുകരയിൽ നിന്നെത്തിയ ഒരു സംഘം പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് മറ്റ് വനപാലകർ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു. ഉന്നത പൊലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.