അന്തിക്കാട്: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരാൻ പോയിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ നഴ്സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനി താണിക്കൽ വീട്ടിൽ വർഗീസിെൻറ മകൾ ഡോണ (23) ആണ് മരിച്ചത്.
ആംബുലൻസ് ഡ്രൈവർ അജയകുമാറിനെ (32) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴോടെ അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപത്തു വച്ചായിരുന്നു അപകടം. എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് മറ്റൊരു വീട്ടു മതിലിലും വീടിെൻറ ചുമരിലും ഇടിച്ച് മറിയുകയായിരുന്നു.
വീട്ടുകാർ പിറക് വശത്ത് ആയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കാഞ്ഞാണിയിൽ നിന്നും രോഗിയെ കൊണ്ടുവരാൻ പോയതായിരുന്നു ആംബുലൻസ്. ഇടിച്ച് മറിഞ്ഞ് തകർന്ന ആംബുലൻസിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോണയുടെ ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുമ്പാണ് ഡോണ അന്തിക്കാട് പി.എച്.സിയിൽ ജോലിയിലെത്തിയത്. തിങ്കളാഴ്ച അവധിയിലായിരുന്നെങ്കിലും മറ്റൊരു നഴ്സിന് അവധി മാറ്റി നൽകി പകരക്കാരിയായി കയറിയതായിരുന്നു. അമ്മ: റോസിസഹോദങ്ങൾ: വിറ്റോ, ഡാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.