തിരുവനന്തപുരം: മുണ്ടക്കയം പൊതുമരാമത്ത് വകുപ്പ് െറസ്റ്റ് ഹൗസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ മദ്യസേവ നടത്തിയതിനും കാഷ്, ഒക്കുപ്പൻസി രജിസ്റ്ററുകളിൽ തിരിമറി നടത്തിയതിനും അസിസ്റ്റൻറ് എൻജിനീയർ അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് െറസ്റ്റ് ഹൗസിലെ മദ്യസൽകാരം കണ്ടെത്തിയത്. പരിശോധനയിൽ ഒക്കുപ്പൻസി, കാഷ് രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും അനധികൃതമായി പണം കൈപ്പറ്റി മുറികൾ അനുവദിക്കുന്നതായും ബോധ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ െറസ്റ്റ് ഹൗസ് കെയർ ടേക്കർ എസ്. അനിത, കുക്ക് കം വാച്ചർ സുഷമ വി.കെ എന്നിവരെയും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റൻറ് എൻജിനീയർ പി.ആർ. മനേഷ്, ഓവർസിയർ സുജു എന്നിവരെയാണ് അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.