80:20 കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ: എന്നീ വിഷയത്തിൽ മുഖ്യമന്ത്രിക്ക്​ നിവേദനമയച്ച്​ സംയുക്ത മുസ്​ലിം സംഘടനകൾ

കോഴിക്കോട്​: 80:20, കോടതി വിധി, സംവരണം ,ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദന മയച്ചു. കേരള ഹൈക്കോടതിയുടെ 80:20 കോടിതി വിധി ദുർബലപ്പെടുത്തുന്നതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുക, മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട 100% ആനുകൂല്യങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കുക, മദ്രസ അധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നു എന്നത് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക, മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക, വ്യത്യസ്​ത വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ ആനുകൂല്യങ്ങളെ സംബന്ധിച്ചും മറ്റും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ്​ നിവേസനം സമർപ്പിച്ചത്​.

ഹൈദരലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ( സമസ്​ത കേരള ജംഇയ്യതുൽ ഉലമ ), കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, (പ്രസിഡണ്ട്,കേരള മുസ്​ലിം ജമാഅത്ത് ), എം.ഐ അബ്ദുൽ അസീസ് (അമീർ ,ജമാഅത്തെ ഇസ്ലാമി കേരള), ടി.പി അബ്ദുല്ലക്കോയ മദനി (പ്രസിഡണ്ട് ,കേരള നദ്വത്തുൽ മുജാഹിദീൻ ), തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), വി.എച്ച് അലിയാർ ഖാസിമി (ജനറൽ സെക്രട്ടറി ജംഇയ്യതുൽ ഉലമാ ഹിന്ദ് ), എ.നജീബ് മൗലവി (ജനറൽ സെക്രട്ടറി കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ), ടി.കെ അശ്റഫ് (ജനറൽ സെക്രട്ടറി വിസ്​ഡം ഇസ് ലാമിക് ഓർഗനൈസേഷൻ), കടക്കൽ അബ്​ദുൽ അസീസ് മൗലവി (പ്രസിഡൻറ്​ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ), സി.പി ഉമർ സുല്ലമി (ജനറൽ സെക്രട്ടറി കെ.എൻ.എം മർകസുദ്ദഅവ), ഡോ ഫസൽ ഗഫൂർ (പ്രസിഡണ്ട് എം.ഇ.എസ്), ടി.കെ അബ്​ദുൽ കരീം (ജനറൽ സെക്രട്ടറി എം.എസ്.എസ്), എൻ.കെ അലി ( ജനറൽ സെക്രട്ടറി മെക്ക) തുടങ്ങിയവരാണ്​ പരാതി സമർപ്പിച്ചത്​. 

Tags:    
News Summary - kerala muslim leaders letter to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.