Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള ധിക്കാരം -കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കൂത്താടി മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഘാതകനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സർക്കാർ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത്. കൊലപാതകക്കുറ്റം ചാർത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ഓശാന പാടുന്ന വിധത്തിലാണ് സർക്കാർ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂർവമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിത്. ശ്രീറാം വെങ്കിട്ടരാമനെ ഉടൻ ആലപ്പുഴ കലക്ടർ സ്ഥാനത്ത് മാറ്റണമെന്ന് മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.