ശ്രീ വിടാതെ; പി.​എം ശ്രീ​യി​ൽ കേ​ര​ളം മു​ന്നോ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ സ്വ​കാ​ര്യ​മാ​യി ഒ​പ്പി​ട്ട് വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ‘പി.​എം ശ്രീ’​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ്​ വ​രു​ത്തി പ​ദ്ധ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ സ​ർ​ക്കാ​ർ വ​ഴി തേ​ടും. വി​ഷ​യം പ​ഠി​ച്ച്​ സം​സ്ഥാ​ന​ത്തി​ന്റെ ആ​ശ​യ​പ​ര​മാ​യ നി​ല​പാ​ട്​ ത​യാ​റാ​ക്കാ​ൻ നാ​ലം​ഗ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി (ക​രി​ക്കു​ലം) തീ​രു​മാ​നി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല, പ​ദ്ധ​തി​ക്കു​ള്ള സ്കൂ​ളു​ക​​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റാ​യി​രി​ക്കും എ​ന്നീ വ്യ​വ​സ്ഥ​ക​ളി​ൽ ഉ​പ​സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​യി​രി​ക്കും തു​ട​ർ​ന​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ക​ൺ​വീ​ന​റാ​യ ഉ​പ​സ​മി​തി​യി​ൽ മ​ന്ത്രി​മാ​രാ​യ റോ​ജി എം. ​ജോ​ൺ, പി.​സി വി​ഷ്ണു​നാ​ഥ്, എം. ​ലി​ജു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട്​ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​പ്പു​വെ​ച്ച​തി​നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും തു​ട​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യേ പി.​എം ശ്രീ ​ന​ട​പ്പാ​ക്കൂ. ഒ​പ്പു​വെ​ച്ച​തോ​ടെ​ സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്ന 99 കോ​ടി രൂ​പ​യി​ല​ധി​കം രൂ​പ കേ​ര​ളം വാ​ങ്ങി. ഇ​തി​നു​പു​റ​മെ 106 കോ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പാ​ഠ്യ​പ​ദ്ധ​തി സ്വാ​ത​ന്ത്ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തി​ലാ​ണ് ആ​ശ​യ​പ​ര​മാ​യ എ​തി​ർ​പ്പ്​. വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ബ​ലി​ക​ഴി​ക്കാ​തെ എ​ന്തു​ചെ​യ്യാ​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​തു​മാ​ത്ര​മേ ഒ​പ്പു​വെ​ച്ച പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ ആ​ലോ​ചി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ധ​ന​വ​കു​പ്പി​ന്‍റെ ക്ലി​യ​റ​ൻ​സ​ട​ക്കം എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ച​ത്. മാ​ത്ര​മ​ല്ല, ഒ​പ്പു​വെ​ച്ച ബി.​ജെ.​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കാ​ത്ത​വി​ധം കൂ​ട്ടാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. എ​ല്ലാ സ​ർ​ക്കാ​റു​ക​ളും പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചു. ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​പ്പു​വെ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പ​റ​ഞ്ഞ​വ​ർ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ​പോ​ലും ഇ​രു​ട്ടി​ൽ നി​ർ​ത്തി സ്വ​കാ​ര്യ​മാ​യി ഒ​പ്പു​വെ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഒ​പ്പു​വെ​ക്ക​രു​തെ​ന്ന്​ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ സി.​പി.​ഐ മ​ന്ത്രി​മാ​ർ വാ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ, ഒ​പ്പു​വെ​ച്ച വി​വ​രം മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും അ​റി​യാ​മാ​യി​രു​ന്നു -സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ ത​ട​ഞ്ഞു​വെ​ച്ച 1,100 കോ​ടി രൂ​പ കൂ​ടി കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കി​ട്ടാ​നു​ണ്ട്. ഈ ​പ​ണം കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദാ​ര്യ​മ​ല്ല. ന​മ്മ​ൾ ന​ൽ​കു​ന്ന ജി.​എ​സ്.​ടി​യു​ടെ പ​കു​തി​യും വ​രു​മാ​ന നി​കു​തി പൂ​ർ​ണ​മാ​യും കൊ​ണ്ടു​പോ​കു​ന്ന​ത്​ കേ​ന്ദ്ര​സ​ർ​ക്കാ​റാ​ണ്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കി​ട്ടാ​നു​ള്ള പ​ണം അ​വ​കാ​ശ​മാ​ണ്.

പി.​എം ശ്രീ​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത്​ കേ​ര​ളം ക​ത്ത​യ​ച്ചെ​ന്ന വാ​ദം മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ ത​ള്ളി. ​ഒ​രു ക​ത്തും പോ​യി​ട്ടി​ല്ലെ​ന്നും ത​ൽ​ക്കാ​ലം മാ​റ്റി​വെ​ക്കാ​നു​ള്ള ക​ത്താ​ണ്​ അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ക​ത്തി​ന്‍റെ പ​ക​ർ​പ്പ്​ പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ടു.

Tags:    
News Summary - Kerala moves forward in PM Sri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.