കമൽഹാസൻ
തിരുവനന്തപുരം: കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും തന്നെ രൂപപ്പെടുത്തുന്നതിൽ കേരളത്തിന് നിർണായക സ്ഥാനമുണ്ടെന്ന് നടൻ കമൽഹാസൻ. രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഘട്ടത്തിൽ താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിപ്രായ നിർദേശങ്ങൾ തേടിയിരുന്നു. സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് പ്രചോദകമാണ്.
സാമൂഹിക രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡൽ വികസനം രാജ്യത്തിന് മാതൃകയാണ്. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാർഥ അർഥത്തിൽ നടപ്പാക്കാൻ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ൽ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അത് നടപ്പാക്കിക്കാണിച്ചു. നിർണായകവും ഗൗരവവുമായ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാണ് മലയാള സിനിമകൾ. സാമൂഹിക പ്രതിബദ്ധതയുള്ള കേരള സംസ്കാരം രൂപപ്പെടുന്നതിൽ ഇവിടത്തെ സിനിമകൾ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹികബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണ് ഈ സിനിമകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.