ജിഷ എലിസബത്ത്, ഫഹീം ചമ്രവട്ടം, ആര്‍.കെ. ബിജുരാജ് എന്നിവർക്ക്​ മീഡിയ അക്കാദമി ഫെലോഷിപ്പ്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി 2019-2020 വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. മാധ്യമം സീനിയർ സബ്​ എഡിറ്റർ ജിഷ എലിസബത്ത്, സബ്​ എഡിറ്റർ ഫഹീം ചമ്രവട്ടം, ചീഫ്​ സബ്​ എഡിറ്റർ ആര്‍.കെ. ബിജുരാജ് എന്നിവർ​ മാധ്യമ ഗവേഷക ഫ െലോഷിപ്പിന്​ അര്‍ഹരായി.

ജിഷ എലിസബത്ത് (തിരുവനന്തപുരം)​, ഫഹീം ചമ്രവട്ടം (കോഴിക്കോട്​) എന്നിവർക്ക്​ സമഗ്രവ ിഷയ മേഖലയിലും ആര്‍.കെ. ബിജുരാജിന് (ആഴ്​ചപ്പതിപ്പ്​, കോഴിക്കോട്)​ പൊതുഗവേഷണ മേഖലയിലുമാണ്​ ഫെലോഷിപ്പ്​.

വി.പി സുബൈര്‍ (മലയാള മനോരമ), സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍) എന്നിവര്‍ സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് അര്‍ഹരായി.

സമഗ്രവിഷയത്തില്‍ വിനോദ് പായം (ദേശാഭിമാനി), കെ. അനൂപ്ദാസ് (മാതൃഭൂമി), പി. ദാവൂദ് (ചന്ദ്രിക), ഫഹീം ചമ്രവട്ടം (മാധ്യമം), ജിഷ എലിസബത്ത് (മാധ്യമം), ആര്‍. രമേശ്ബാബു (ജനയുഗം) എന്നിവര്‍ക്ക് 75,000 രൂപ വീതം ഫെലോഷിപ്പ് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ആര്‍.കെ. ബിജുരാജ് (മാധ്യമം), കെ.എച്ച്​. രമ്യ (മാതൃഭൂമി), ബി. ജ്യോതികുമാര്‍ (മലയാള മനോരമ), ഡോ. കെ.ബി. ബിജി (ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍), റിച്ചാര്‍ഡ് ജോസഫ് (ദീപിക), ഡോ. ജെസി നാരായണന്‍ (ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്), പി. ശ്രീകുമാര്‍ (ജൻമഭൂമി), കെ.ജെ. അരുണ്‍ (മലയാള മനോരമ), രഞ്ജിത് ജോണ്‍ (ദീപിക), ശ്രുതിദേവി സി.ടി (ഭാരതീയാര്‍ സർവകലാശാല), ബിജിത്ത് എം. ഭാസ്‌കര്‍ (കെ.എം.എം കോളജ്), ജി. രാജേഷ്‌കുമാര്‍(ദേശാഭിമാനി), വി. ജയകുമാര്‍ (കേരളകൗമുദി), ശ്യാംകുമാര്‍ എ.എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്ക് 10,000 രൂപ വീതവും ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ. കുഞ്ഞികൃഷ്ണന്‍, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്​ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Tags:    
News Summary - kerala media academy's media fellowship -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.