തലശ്ശേരി കെ. റഫീഖ് (പ്രസിഡന്‍റ്), സുബൈർ കൊളക്കാടൻ (വർക്കിങ് പ്രസിഡന്‍റ്), കോയട്ടി മാളിയേക്കൽ (ജന. സെക്രട്ടറി)
Posted On
date_range Updated On
date_range കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭരണസമിതി
കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. കോഴിക്കോട് ചേമ്പർ ഹാളിൽ വർക്കിങ് പ്രസിഡന്‍റ് സുബൈർ കുളക്കാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
പ്രസിഡന്‍റ് തലശ്ശേരി കെ. റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരിയായി നടൻ നാദിർഷയെയും, അഡ്വൈസറി ബോർഡ് ചെയർമാനായി ദൂരദർശൻ റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചാമിയാറെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: തലശ്ശേരി കെ. റഫീഖ് (പ്രസി.), സുബൈർ കൊളക്കാടൻ (വർക്കിങ് പ്രസി.), കോയട്ടി മാളിയേക്കൽ (ജന. സെക്രട്ടറി), കെ.കെ. അഷ്റഫ് (ട്രഷറർ), എം.എ. റഹീം (ഓർഗനൈസിംഗ് സെക്രട്ടറി), അഡ്വ. സിറാജ് ഇല്ലത്തോടി (ചീഫ് കോഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.