Posted On
date_range Updated On
date_range കേരളത്തിലേക്ക് തുരങ്കത്തിലൂടെ പോത്തിനെ കടത്താൻ ശ്രമം
പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കോട്ടവാസൽ റെയിൽവേ തുരങ്കം വഴി കടത്താൻ ശ്രമിച്ച മൂന്നു പോത്തുകളെ വ നപാലകർ പിടികൂടി തിരിച്ചയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുളിയറ സ്വദേശി മൂന്ന് അറവുമാടുകളെ തുരങ്കം വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.
ഇതു കൂടാതെ ഇതു വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തമിഴ്നാട് പൊലീസിന് കൈമാറി. ദേശീയപാത വഴി കേരളത്തിലേക്ക് വന്ന തിരുവനന്തപുരം സ്വദേശി നൗഷാദിനെ വനപാലകർ ആരോഗ്യവകുപ്പിനെ ഏൽപ്പിച്ചു. ഇയാളെ ക്വാറൻറീനിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.