വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ് മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം


രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ജെ. ചിഞ്ചു റാണി

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം ആണ് നടത്തുന്നത്. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ശക്തമായി മുന്നോട്ട് വരാൻ ഇത്തരത്തിൽ ഉള്ള നാടകോത്സവങ്ങൾ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബീന രക്ഷിത് ഫെസ്റ്റിവൽ ബുക്ക്‌ ചടങ്ങിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരസഭാ കൗൺസിലർ രാഖി രവികുമാർ നിരീക്ഷയുടെ പ്രവർത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, സോയ തോമസ്, രംഗപ്രഭാത് പ്രസിഡന്റ് കെ.എസ് ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനെ തുടർന്ന് പാളയം കണ്ണിമേറ മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ് മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അരങ്ങേറി.

ഈ മാസം 29 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ വനിതാ നാടകോത്സവത്തിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്, അസമീസ് തുടങ്ങി വിവിധ ഭാഷകളിലെ 11 നാടകങ്ങൾ അവതരിപ്പിക്കും. ഭാരത് ഭവൻ, സ്വാതി തിരുനാൾ സംഗീത കോളജ് എന്നിവിടങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ വനിതാ നാടക ശിൽപശാല, സെമിനാർ, പെൺ കവിയരങ്ങ്, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് 5.30 ന് ഭാരത് ഭവനിൽ ശ്രീലങ്കൻ നാടക പ്രവർത്തക റുവാന്തി ഡെ ചിക്കേര ദേശീയ വനിതാ നാടകോത്സവം ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Kerala is the most advanced state in women empowerment in the country- J. Chinchu Rani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.