Posted On
date_range Updated On
date_range വിജിലൻസ് ഡയറക്ടറെ മാറ്റാത്തത് എന്തുെകാണ്ടെന്ന് ഹൈകോടതി
കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി. സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഈ വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.
ഇത് രണ്ടാം തവണയാണ് വിജിലന്‍സിനെതിരെ ഹൈകോടതി പരാമർശം നടത്തുന്നത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈകോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കവെയായിരുന്നു അന്ന് കോടതിയുടെ വിമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.