പിതാവിനെ കൊന്നതിന്​ പകരം വീട്ടാനെന്ന പേരിൽ കൊല​​: പ്രതിയുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു

കൊച്ചി: പിതാവിനെ കൊലപ്പെടുത്തിയവരെന്ന്​ ആരോപിക്കപ്പെടുന്ന ദമ്പതികളുടെ മകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയ ുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 2005 സെപ്റ്റംബർ 14ന് സാബു എന്ന യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന ക േസിലെ പ്രതി കോഴിക്കോട് മാങ്കാവ് കല്ലുവെട്ടുകുഴിയിൽ വീട്ടിൽ മണികണ്ഠന്​ കോഴിക്കോട് സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ജസ്​റ്റിസ്​ എ.എം. ഷഫീഖ്, ജസ്​റ്റിസ്​ എൻ. അനിൽകുമാർ എന്നിവരടങ്ങ​ുന്ന ഡിവിഷൻ​ െബഞ്ച് ശരിവെച്ചത്.

സെഷൻസ്​ കോടതി ഉത്തരവിനെതിരെ മണികണ്​ഠൻ നൽകിയ അപ്പീൽ ഹരജി കോടതി തള്ളി. കോഴിക്കോട് കെ.എസ്​.ആർ.ടി.സി ബസ് സ്​റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിൽ സാബുവിനെ വെട്ടിയശേഷം ഓട്ടോയിൽ കയറി കസബ സ്​റ്റേഷനിലെത്തിയ പ്രതി ‘‘എ​​െൻറ അച്ഛനെ കൊന്നവനെ ഞാൻ വെട്ടി’’ എന്നുപറഞ്ഞ്​ കീഴടങ്ങുകയായിരുന്നു.

2014 മാർച്ച് 31നാണ് സെഷൻസ് കോടതി വിധിയുണ്ടായത്​. താൻ കീഴടങ്ങിയിട്ടില്ലെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചതെന്ന്​ വ്യക്തമാക്കിയ കോടതി ഹരജിക്കാര​​െൻറ വാദങ്ങ​െളല്ലാം തള്ളി. കുറ്റകൃത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായും കീഴ്കോടതി വിധിയിൽ ഇടപെടു​ന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹരജി തള്ളി.

Tags:    
News Summary - kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.