തടവുകാരുടെ ശിക്ഷയിളവ്​ ​ഹൈകോടതി തടഞ്ഞു

കൊച്ചി: തടവുകാർക്ക് ശിക്ഷയിളവ് നൽകാനുള്ള സംസ്ഥാന സർക്കാരി​െൻറ നീക്കം ഹൈകോടതി താൽകാലികമായി തടഞ്ഞു. തൃശൂർ സ്വദേശി പി.ടി ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസി​െൻറ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. 

തടവുകാർക്ക് ഇപ്പോൾ ശിക്ഷയിളവ് നൽകരുത്. ഇതുമായി ബന്ധപ്പെട്ട ജയിൽ രേഖകൾ ഹാജരാക്കണം. കേരളത്തിലെ ഒരോരോ ആഘോഷങ്ങളുടെ  പേരിൽ തടവുകാർക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം ഉചിതമാണോയെന്നും കോടതി ആരാഞ്ഞു. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും. 

വിവിധ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന 1850 തടവുകാർക്ക് ശിക്ഷയിളവ് നൽകാൻ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. 

ശിക്ഷയിളവ് നൽകാൻ തീരുമാനിച്ച തടവുകാരുടെ കൂട്ടത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിരുന്നു.

Tags:    
News Summary - kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.