മഴക്കാലത്ത്​ വിദ്യാർഥികളെ ഷൂസും സോക്​സും ധരിക്കാൻ നിർബന്ധിക്കരുതെന്ന്​ സർക്കുലർ

തിരുവന്തപുരം: മഴക്കാലത്ത്​ യൂണിഫോമിനൊപ്പം ഷൂസും സോക്​സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പി​​​െൻറ സർക്കുലർ. ബാലാവകാശ കമീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്​. അത്​ സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ സ്​കുളുകൾക്ക്​ ഉൾപ്പടെ പാലിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ പൊതുവിദ്യഭ്യാസ വകുപ്പി​​​െൻറ സർക്കുലർ.

വർഷകാലത്ത്​ അനുയോജ്യമായ പാദരക്ഷകൾ അണിഞ്ഞ്​ വിദ്യാർഥികൾ സ്​കൂളിലെത്തിയാൽ മതിയെന്ന നിർദ്ദേശം എല്ലാ സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ പ്രിൻസിപ്പൽമാർ നൽകണമെന്നാണ്​ സർക്കുലറിൽ പൊതുവിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരിക്കുന്നത്​. മഴക്കാലത്ത്​ ഷൂസും സോക്​സും ധരിച്ച്​ സ്​കൂളുകളിലെത്തുന്നത്​ വിദ്യാർഥികൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്​ പരാതികളുണ്ടായിരുന്നു.

Tags:    
News Summary - kerala government circular students wearing of shoe-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.