ആരോഗ്യ വിവരങ്ങൾ സ്​പ്രിൻക്ലറിൽ നിന്നും തിരിച്ചുവാങ്ങിയതായി സർക്കാർ

തിരുവനന്തപുരം: സ്​പ്രിൻക്ലറി​​​െൻറ കൈവശം രോഗികളുടെ ഡാറ്റയില്ലെന്ന്​ കേരളസർക്കാർ ഹൈകോടതിയെ അറിയിച്ചു. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി-ഡിറ്റ്​​ നിർവഹിക്കും. രോഗികളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും സി-ഡിറ്റ്​ വിവരം ശേഖരിക്കുക. 

സ്​പ്രിൻക്ലറി​​​െൻറ കൈവശമുള്ള ഡാറ്റ നശിപ്പിക്കാൻ നിർദേശിച്ചതായും സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ അറിയിച്ചു. ഡാറ്റയും സോഫ്​റ്റ്​വെയറും സ്​പ്രിൻക്ലറിൽ നിന്നും തിരിച്ചുവാങ്ങി. 

കേന്ദ്ര സർക്കാരിനോട്​ മൂന്നുപ്രാവശ്യം സോഫ്​റ്റ്​വെയറിനായി ആവശ്യപ്പെട്ടുവെങ്കിലും അനുകൂല മറുപടി നൽകിയില്ല. സ്​പ്രിൻക്ലറുമായി ഇനി ആപ്പ്​ അപ്​ഡേഷ​​​െൻറ കരാർ മാത്രമാണ്​ ഉണ്ടാകുകയെന്നും സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. ​  

Tags:    
News Summary - kerala goverment highcourt sprinkler malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.