കൊച്ചി: നഷ്ടത്തിലുള്ള കേരള വനം വികസന കോർപറേഷനിലെ എം.ഡി നിയമനം കോവിഡുകാലത്ത് സർക്കാറിന് തലവേദന. ശമ്പളംപോലും നൽകാൻ കഴിയാത്ത കോർപറേഷെൻറ ചുമതലയേൽക്കാൻ ഉേദ്യാഗസ്ഥർ മടിക്കുന്നതാണ് വെല്ലുവിളി. എം.ഡി സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനിലൂടെ നിയമിച്ച ഡെപ്യൂട്ടി കൺസർവേറ്റർ വി. ജയകൃഷ്ണ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയത് സർക്കാറിന് തിരിച്ചടിയായി. പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ.
2017-18 വരെ ലാഭത്തിലായിരുന്ന കോർപറേഷൻ തുടർന്നുള്ള രണ്ട് വർഷമാണ് നഷ്ടത്തിലായത്. ഒമ്പത് കോടിയോളം ബാധ്യത ഇപ്പോഴുണ്ട്. നല്ല രീതിയിൽ പോയിരുന്ന സ്ഥാപനത്തിൽ 2018 ജൂൺ നാലിനാണ് എം.ഡിയായി പി.ആർ. സുരേഷിനെ നിയമിച്ചത്. ചട്ടങ്ങൾ മറികടന്നാണ് നിയമനെമന്ന ആരോപണം വിവാദത്തിനിടയാക്കി. ഇതേ വർഷമാണ് സ്ഥാപനത്തിെൻറ തകർച്ചയും ആരംഭിക്കുന്നത്. കോവിഡുകൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. സാമ്പത്തികപ്രതിസന്ധിയും കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളും ചൂണ്ടിക്കാട്ടി എം.ഡി സർക്കാറിന് കത്തയച്ചു. എന്നാൽ, സ്ഥാപനം പെട്ടെന്ന് നഷ്ടത്തിലായതിന് വിശദീകരണം നൽകാൻ വനം വന്യജീവി സെക്രട്ടറി ആവശ്യപ്പെട്ടു. കഴിഞ്ഞ കാല ഇടപാടുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടു. ഏലം ലേലനടപടി മരവിപ്പിച്ചതായി എം.ഡിയുടെ കത്തിൽ പറയുന്നുണ്ട്. എന്നാൽ, ആര്, എന്ത് കാരണത്താൽ മരവിപ്പിെച്ചന്ന് വ്യക്തമാക്കാൻ സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു.
ഏപ്രിൽ നാലിനാണ് എം.ഡിയോട് വിശദീകരണം തേടി സെക്രട്ടറി കത്ത് നൽകിയത്. എന്നാൽ, വനം ഡെപ്യൂട്ടി കൺസർവേറ്റർ (എച്ച്.ആർ.ഡി) തസ്തികയിലേക്ക് എം.ഡിയെ സ്ഥലംമാറ്റിയ ഉത്തരവാണ് കത്തിന് പിന്നാലെ ഏപ്രിൽ 23ന് വന്നത്. ജയകൃഷ്ണയെ എം.ഡിയാക്കി ഡെപ്യൂട്ടേഷനിൽ സ്ഥലംമാറ്റിയതും ഇതേ ഉത്തരവിലൂടെതന്നെ. ഇക്കാര്യവും ഹരജിക്കാരൻ ഹൈകോടതി ശ്രദ്ധയിൽെപടുത്തിയിരുന്നു. പുതിയ നിയമനത്തിന് പല ഉദ്യോഗസ്ഥരുെടയും പേരുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ, അംഗീകൃത വാർഷിക മാനേജ്മെൻറ് പ്ലാൻ പോലുമില്ലാതെയാണ് ഇപ്പോൾ സ്ഥാപനത്തിെൻറ പ്രവർത്തനം. കഴിഞ്ഞ വർഷംതന്നെ പ്ലാൻ തയാറാക്കി അംഗീകാരം വാങ്ങേണ്ടതായിരുന്നെങ്കിലും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ നിയമനം സ്വീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ വിസമ്മതിച്ചേക്കുമെന്ന ആശങ്കയാണ് സർക്കാറിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.