കോഴിക്കോട്: കേരള ഫോക്ക് ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാ ,കായിക, സാംസ്കാരിക, സേവനരംഗത്തെ വിശിഷ്ട വ്യക്തികൾ അംഗങ്ങളായ കേരള ഫോക്ക് ആർട്സ് കൾച്ചറൽ ഫോറം ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കലാ സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
മാപ്പിള കല വിഭാഗത്തിൽ മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്കാരം നല്ലളം കബീർ നേടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മദർ തെരേസ പുരസ്കാരം ചെറി മോങ്ങം നേടി. കലകൾക്കുള്ള അരുന്ധതി പാണ്ഡെ പുരസ്കാരത്തിന് വിജിഷയും മോഡേൺ ആന്‍ഡ് സെമി ക്ലാസിക്കൽ വിഭാഗത്തിൽ ഉദയശങ്കർ പുരസ്കാരത്തിന് മിത്രയും അർഹരായി. പോൾസൺ താണിക്കൽ , ഒ.ഡി വർക്കി, കാനേഷ് പൂനൂർ,ഫൈസൽ എളേറ്റിൽ തുടങ്ങിയവരാണ് ജൂറി അംഗങ്ങൾ.
മാപ്പിളപ്പാട്ട് മത്സരമുൾപ്പടെ വൈവിധ‍്യമാർന്ന പരിപാടികളോടെ ഏപ്രിൽ 30ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സ്വാഗതസംഘം അംഗങ്ങളായ സക്കരിയ പള്ളിക്കണ്ടി, മുജീബ് പാടൂർ, റഹീന കൊളത്തറ, മൊയ്തീൻകുട്ടി മാഷ് എന്നിവർ അറിയിച്ചു. ചടങ്ങിൽ കോഴിക്കോട് മേയർ ഒ സദാശിവൻ, എം.കെ മുനീർ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ തുടങ്ങിയവർ പങ്കെടുക്കും.10000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.