തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ ഒന്നാം ഘട്ട കണക്കെടുപ്പ് മൊബൈൽ ആപ്പിെൻറ സഹായത്തോടെ പൂർത്തിയായി. അർഹരായവർ വിട്ടുപോയെങ്കിൽ കലക്ടർക്ക് അപ്പീൽ നൽകാം. അനർഹർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നീക്കം ചെയ്യാൻ കലക്ടർമാരെ അധികാരപ്പെടുത്തി.
സൂക്ഷ്മപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. സർവേയിൽ കണ്ടെത്തിയ കേടുപറ്റിയ വീടുകളെ ഫോേട്ടാ അടക്കം സമാഹരിച്ച് ‘റീ ബിൽഡ് കേരള പോർട്ടലി’ൽ ഉൾെപ്പടുത്തിയിട്ടുണ്ട്. വിവരങ്ങളിൽ പിഴവുണ്ടെങ്കിൽ തിരുത്താനും ഒഴിവാക്കാനുമുള്ള സംവിധാനം സോഫ്റ്റ്വെയറിലുണ്ട്. നടപടി പൂർത്തിയായാൽ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അംഗീകാരത്തോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
rebuild.lsgkerala.gov.in എന്ന പോർട്ടലിൽ വിവരം ലഭ്യമാക്കിയിട്ടുണ്ട്. വീടുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനത്തിെൻറ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.