തിരുവനന്തപുരം: മൊബൈൽ ആപ് വഴി പ്രളയമേഖലയിലെ നഷ്ടപരിഹാരം കണക്കാക്കുന്നതിനും വിവരശേഖരണത്തിനുള്ള ജനകീയ സർവേ സംരംഭത്തിന് ഒാൺലൈൻ സംവിധാനത്തിൽ സ്വയം സന്നദ്ധരായി രജിസ്റ്റർ ചെയ്തവർ 7700 പിന്നിട്ടു. വളൻറിയർമാരുടെ നേതൃത്വത്തിന് സർവേ നടപടികൾ തുടങ്ങിയ മലപ്പുറം, വയനാട് ജില്ലകളിൽ രണ്ട് ദിവസം കൊണ്ട് 9800 വീടുകളിലെ കണക്കെടുപ്പും പൂർത്തിയായി. ദുരന്തനിവാരണത്തിന് തയാറാക്കിയ വെബ്സൈറ്റ് വഴിയാണ് വളൻറിയർമാർ രജിസ്റ്റർ ചെയ്യുന്നത്.
താൽപര്യമുള്ള ജില്ലയും പഞ്ചായത്തുമെല്ലാം തെരഞ്ഞെടുക്കാനുള്ള സംവിധാനം വെബ്സൈറ്റിലുണ്ട്. മാത്രമല്ല ഒഴിവുള്ള ദിവസങ്ങളും സൈറ്റിൽ ചേർക്കാം. പ്ലേ സ്റ്റോറിൽനിന്നാണ് ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുേമ്പാൾ എവിടെയാണ് സേവനമനുഷ്ഠിക്കേണ്ടെതന്ന വിവരം ലഭിക്കും. ഇതനുസരിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി ഒാൺലൈനായി തന്നെ ‘ടാസ്ക്’ നൽകുന്നതോടെയാണ് ഒാൺലൈൻ സംവിധാനത്തിൽ പൂർണമായും വളൻറിയർ പ്രവേശിക്കുക. നിശ്ചിത വാർഡിൽ ഇത്ര വീടുകൾ എന്നതാണ് കണക്ക്.
വീടിെൻറ നാശനഷ്ടമാണ് പ്രധാനമായും കണക്കാക്കുന്നത്. പൂർണമായി വീട് നഷ്ടെപ്പട്ടവർ, വീടും ഭൂമിയും നഷ്ടപ്പെട്ടവർ, വീട് ഭാഗികമായി നഷ്ടപ്പെട്ടവർ എന്നിങ്ങനെയാണ് വിവരസമാഹരണത്തിെൻറ ക്രമീകരണം. നൽകുന്ന വിവരങ്ങൾക്ക് അനുബന്ധമായി ആപിലെ കാമറ സംവിധാനം ഉപയോഗിച്ച് ചിത്രങ്ങളും നൽകണം. ഭാഗികമായി തകർന്ന വീടുകളുടെ ആഘാതത്തിെൻറ രീതിക്കനുസരിച്ച് നാല് തരംതിരിവുകളുണ്ട്.
വളൻറിയർമാർ ശേഖരിക്കുന്ന വിവരങ്ങൾ തത്സമയംതന്നെ ഇൻഫർമേഷൻ കേരള മിഷെൻറ സർവറിൽ സൂക്ഷിക്കും. ഇൻറർനെറ്റ് ബന്ധം ഇല്ലാതെ തന്നെ ആപ്പിൽ വിവരങ്ങൾ ശേഖരിക്കാം. ഫോണിൽ ഇൻറർനെറ്റ് ലഭിക്കുേമ്പാൾ വിവരങ്ങൾ സർവറിലേക്കെത്തും. കലക്ടർക്കടക്കം വിവരങ്ങൾ പരിശോധിക്കാൻ സൗകര്യമുണ്ട്.
ആവശ്യമെങ്കിൽ ഫീൽഡിലെത്തി പുനഃപരിശോധിക്കാം. സർവേ ജോലികൾക്ക് സന്നദ്ധസേവനത്തിന് തയാറാകുന്നവർ ദിനേന വർധിക്കുകയാണെന്ന് െഎ.ടി മിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പത്ത് ദിവസം കൊണ്ട് സർവേ പൂർത്തിയാക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.