തിരുവനന്തപുരം: മഴക്കെടുതിയിൽ രണ്ട് ദിവസമെങ്കിലും ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് 10,000 രൂപ നൽകാനുള്ള സർക്കാർ പദ്ധതി പാളുന്നു. ക്യാമ്പിലെത്തിയ എല്ലാവർക്കും അപേക്ഷയില്ലാതെ തുക നൽകണമെന്നാണ് നിർദേശം. എന്നാൽ, അനർഹർ പണം കൈപ്പറ്റിയതായി കണ്ടെത്തിയാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നതാണ് തർക്കവിഷയം. റവന്യൂ ഉദ്യോഗസ്ഥർ ബാധ്യത ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് വിതരണം താളംതെറ്റിയത്.
ക്യാമ്പിൽ കഴിഞ്ഞവരിൽനിന്ന് ബാങ്ക് അക്കൗണ്ട് ശേഖരിച്ച് തുക കൈമാറാനാണ് നിർദേശം. തദ്ദേശസ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് കമീഷന് കീഴിലെ ബി.എൽ.ഒമാരെയുമാണ് ഇതിന് ചുമതലപ്പെടുത്തിയത്. ഇവർ നൽകുന്ന പട്ടിക പ്രകാരം തുക കൈമാറണ്ടേത് വില്ലേജ് ഒാഫിസർമാരാണ്. മഴ ബാധിക്കാത്തവർപോലും ക്യാമ്പിലെത്തിയെന്നും അവരും അവകാശവാദം ഉന്നയിച്ചെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ പിന്നിലേക്ക് വലിഞ്ഞത്.
തദ്ദേശസ്ഥാപന ജനപ്രതിനിധികളും ബി.എൽ.ഒമാരും നൽകുന്ന പട്ടിക മാത്രം പരിഗണിച്ച് പണം നൽകാൻ കഴിയില്ലെന്ന് അവർ പറയുന്നു. അപേക്ഷ വാങ്ങി വേണം പണം നൽകാൻ. എങ്കിലേ സുതാര്യമാകൂ. ഭാവിയിൽ ഒാഡിറ്റ് വരുേമ്പാൾ ഹാജരാക്കാനും രേഖകളുണ്ടാകും. കണക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് തുക നൽകുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഒാഫിസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു. മറ്റ് ജില്ലകളിലും കുറച്ചുപേർക്കെങ്കിലും തുക നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.