കേരളത്തിൽ നിയ​ന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന്​ അനുമതി

തിരുവനന്തപുരം: കേരളത്തിൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന്​ അനുമതി നൽകി ഫിഷറീസ്​ വകുപ്പ്​. ​യന്ത്രവൽകൃത ബോട്ടുകൾക്ക്​ മത്സ്യബന്ധനത്തിന്​ അനുമതി നൽകിയാണ്​ ഉത്തരവുണ്ടായിരിക്കുന്നത്​. ചെറിയ ബോട്ടുകൾക്ക്​ വെള്ളിയാഴ്​ച​ മുതൽ കടലിൽ പോവാം. വലിയ ബോട്ടുകൾക്ക്​ മെയ്​ നാല്​ മുതൽ മത്സ്യബന്ധനം നടത്താമെന്നും ഫിഷറീസ്​ വകുപ്പ്​ അറിയിച്ചു.

പരമാവധി 10 തൊഴിലാളികളെ വരെയാണ്​ ബോട്ടുകളിൽ ജോലിക്കായി നിയമിക്കാൻ സാധിക്കുക. 32 മുതൽ 45 അടി വരെയുള്ള യന്ത്രവൽകൃത ബോട്ടുകളിൽ പരമാവധി ഏഴ്​ മത്സ്യതൊഴിലാളികൾ മാത്രമേ പാടുള്ളു എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്​.

ലോക്​ഡൗണിനെ തുടർന്ന്​ പരമ്പരാഗത വള്ളങ്ങൾക്ക്​ മാത്രമാണ്​ മത്സ്യബന്ധനത്തിനുള്ള അനുമതി നൽകിയിരുന്നത്​. 

Tags:    
News Summary - Kerala fishing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.