ഫയര്‍ഫോഴ്സിന് രാഷ്ട്രപതിയുടെ നാല് പുരസ്കാരങ്ങള്‍

തിരുവനന്തപുരം: റിപ്പബ്ളിക്ദിനത്തിന്‍െറ ഭാഗമായി മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസിലെ നാല് ഉദ്യോഗസ്ഥര്‍ക്ക്. തിരുവനന്തപുരം ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ സി. അശോക്കുമാറിന് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. തിരുമല ശാസ്ത്രിനഗര്‍ ശാരദാലയത്തില്‍ ചെല്ലപ്പന്‍നാടാര്‍-കെ. ശാരദ ദമ്പതികളുടെ മകനായ അശോക്കുമാര്‍ 1995ല്‍ ഫയര്‍മാന്‍ ഡ്രൈവറായാണ് സര്‍വിസില്‍ പ്രവേശിച്ചത്. 22 റിവാര്‍ഡുകളും 2009 ല്‍ മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേവന മെഡലും 2010 ല്‍ രാഷ്ട്രപതിയുടെ പ്രശസ്തസേവന പുരസ്കാരവും അശോക്കുമാറിന് ലഭിച്ചിട്ടുണ്ട്.

സാബു തോമസ് (ഫയര്‍ സ്റ്റേഷന്‍, ക്ളബ് റോഡ് എറണാകുളം), ബെന്നി മാത്യു (ലീഡിങ് ഫയര്‍മാന്‍, കുന്നംകുളം ഫയര്‍ സ്റ്റേഷന്‍), നൗഷാദ് (ഫയര്‍മാന്‍, തൃശൂര്‍ ഫയര്‍സ്റ്റേഷന്‍) എന്നിവര്‍ക്കാണ് പ്രശസ്തസേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. 10 ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഗ്നിരക്ഷസേവനപുരസ്കാരം ലഭിച്ചു.

പുരസ്കാരം ലഭിച്ചവര്‍: വി.സി. വിശ്വനാഥ് (സ്റ്റേഷന്‍ ഓഫിസര്‍, കരുനാഗപ്പള്ളി), അയൂബ്ഖാന്‍ (ലീഡിങ് ഫയര്‍മാന്‍, പൊന്നാനി), വി. പ്രദീപ്കുമാര്‍ (ഡ്രൈവര്‍, മെക്കാനിക്, തിരുവനന്തപുരം), സി.എ. പ്രദീപ്കുമാര്‍ (ലീഡിങ് ഫയര്‍മാന്‍, കട്ടപ്പന), പി. നാസര്‍ (ലീഡിങ് ഫയര്‍മാന്‍, മണ്ണാര്‍ക്കാട്), സി.എസ്. അജിത്കുമാര്‍ (ഫയര്‍മാന്‍, തൃശൂര്‍), കെ.സി. സജീവ് (ഫയര്‍മാന്‍, ഇരിങ്ങാലക്കുട), പി.ബി. വേണുക്കുട്ടന്‍ (സ്റ്റേഷന്‍ ഓഫിസര്‍, ചേര്‍ത്തല), കെ.വി. മനോഹരന്‍ (അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍, ഗാന്ധിനഗര്‍ എറണാകുളം), ടി.ബി. രാമകൃഷ്ണന്‍ (അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍, ഏലൂര്‍).

 

Tags:    
News Summary - kerala fire and rescue service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.