Posted On
date_range Updated On
date_range ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കെട്ടിടനിർമാണത്തിൽ അഴിമതിയെന്ന്
കോഴിക്കോട്: സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസ ിയേഷൻ എറണാകുളത്ത് ആസ്ഥാന മന്ദിരം നിർമിച്ചതിൽ വൻ അഴിമതിയെന്ന് ആക്ഷേപം. രണ്ടു കോടി രൂപക്ക് കരാർ നൽകിയ കെട്ടിടനിർമാണം പൂർത്തിയാകാൻ ഏഴു കോടി ചെലവിട്ടെന്ന കണക്ക് തട്ടിപ്പാണെന്ന് അസോസിയേഷൻ അംഗങ്ങളായ െക.ടി. രാജീവും ടി.കെ. സുരേന്ദ്രനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നിർമാതാക്കളുടെ ചോരയുംനീരും െകാടുത്തുണ്ടാക്കിയ നാലു കോടിയോളം രൂപ ഭരണസമിതി തട്ടിയെടുത്തു. വൻ ക്രമക്കേടുണ്ടെന്ന് മൂന്നംഗ സമിതി കണ്ടെത്തി. എന്നാൽ, അന്വേഷണ കമീഷൻ റിപ്പോർട്ട് പരിഗണിച്ചില്ലെന്ന് മാത്രമല്ല കമീഷനെ നിയമിച്ച യോഗത്തിെൻറ മിനിറ്റ്സ് വരെ മാറ്റിയെഴുതിയെന്നും െക.ടി. രാജീവും ടി.കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.
അതേസമയം, കെട്ടിടനിർമാണത്തിെൻറ വിശദമായ കണക്ക് ഈ മാസം 27ന് ചേരുന്ന ജനറൽബോഡി യോഗത്തിൽ അവതരിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജി. സുരേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.