തിരുവനന്തപുരം: പ്രവാസികളിൽ ചെറിയവരുമാനമുള്ളവരെയും ജോലി നഷ്ടപ്പെട്ടവരെയു മടക്കം തിരികെയെത്തിക്കുന്നതിനുള്ള വിമാനടിക്കറ്റ് ചെലവ് വഹിക്കണമെന്ന് കേന്ദ ്രത്തോട് കേരളം ആവശ്യപ്പെട്ടു.
ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ, ജയിൽ ശിക്ഷ കഴിഞ്ഞവർ, പാർട്ട് ടൈം ജോലിയില്ലാത്തതിനാൽ വരുമാനം നിലച്ച വിദ്യാർഥികൾ തുടങ്ങിയവർ പ്രയാസത്തിലാണ്. ഇൗ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഇൗ ആവശ്യം ഉന്നയിച്ചത്.
തിരിച്ചെത്തിക്കുേമ്പാൾ ഹ്രസ്വകാല ആവശ്യങ്ങൾക്ക് പോയവർ, ചികിത്സ ആവശ്യമുള്ളവർ എന്നിവർക്ക് പ്രഥമപരിഗണന നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഏര്‍പ്പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ഇതിനകം 2,02000 പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി. പ്രവാസികളെ പരമാവധി സഹായിക്കാന്‍ ഇന്നലെ മുതലാണ് നോര്‍ക്ക ഹെല്പ് ഡെസ്ക് പ്രവർത്തനം തുടങ്ങിയത്. വെബ്സൈറ്റ് പ്രവർത്തനം തുടങ്ങിയതുമുതൽ 202000 പേര് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.